അരിമ്പൂർ ഗ്രാമപഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ അന്തിക്കാട് ബ്ലോക്കിലാണ് 22.65 ച.കി.മീ. വിസ്തീർണ്ണമുള്ള അരിമ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കേരളീയരുടെ മുഖ്യ ആഹാരമാണല്ലൊ അരി, അരിമ്പൂർ എന്ന വാക്കിൻ്റെ അർത്ഥം അരി ഉള്ള സ്ഥലം എന്നാണ്, അങ്ങനെയാണ് ഈ പേര് ലഭിച്ചത്. 1200 ഹെക്ടർ കോൾ നിലങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ഭൂപ്രദേശം ആണ് അരിമ്പൂർ. കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് കാഴ്ച്ചക്ക് വെവിധ്യം നൽക്കുന്ന ഭൂമിയാണ് ഇവിടെ. തേക്കിൻകാട് മൈതാനത്ത് നിന്നും 8 കി.മി. പടിഞ്ഞാറു മാറി, 30,000 ൽ പരം പേർ അധിവസിക്കുന്ന കേരളത്തിലെ സമാനതകളില്ലാത്ത ഭൂപ്രദേശമാണ് അരിമ്പൂർ.
Read article



